
മനുഷ്യന് ദൈവം കനിഞ്ഞേകിയ രണ്ട് കൈകൾ അവൻ്റെ ആവശ്യങ്ങൾക്കപ്പുറം മറ്റുള്ളവരെ തലോടാനും കൂടിയാണ്. വിശമങ്ങളും ദുഃഖങ്ങളും വേദനകളും കടിച്ചിറക്കി കഴിയുന്ന നൂറുകണക്കിന് സഹോദരങ്ങൾക്ക് KIND സാന്ത്വനമേകുകയാണ് പല മേഖലകളിലൂടെ. ആർദ്രത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഒരു ലാഭേഛയും ഇഛിക്കാതെ കിടപ്പു രോഗികളുടെ പരിചരണവും മറ്റു സഹായങ്ങളും K|ND ചെയ്ത് കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് കീഴരിയൂരിലെയും പരിസര പ്രദേശവാസികളുടെയും ഹൃദയത്തിൽ കൈൻ്റ് പാലിയേ റ്റീവ് ഇടം പറ്റിക്കഴിഞ്ഞു. നിസ്വാർത്ഥവും നിസ്സീമവുമായ പ്രവർത്തനം കൊണ്ട് രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ കൈൻ്റിന് സാധിച്ചിട്ടുണ്ട്. ജാതിമത കക്ഷി രാഷ്ട്രീയത്തിന്നധീതമായി കീഴരിയൂർ ജനത ഒന്നടങ്കം ഏറ്റടുത്ത കൈൻ്റിൻ്റെ കെട്ടിട്ടോൽഘാടനം നടക്കുന്ന ഈ വേളയിൽ ഇതിൻ്റെ പ്രവർത്തകർക്കും വോളണ്ടിയർമാർക്കും നൻമകൾ നേരുന്നതോടൊപ്പം രോഗാവസ്ഥയിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞ് വരട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. മരിച്ച് കിടക്കുന്ന മൃതദേഹത്തെ കാണാൻ കാണിക്കുന്ന മിടുക്കും തിടുക്കവു ജീവിച്ചിരിക്കുമ്പോൾ കാണിച്ചാൽ എത്ര നന്നായേനെ.. ജനങ്ങളുടെ ഹൃദയത്തിലൂടെയാണ് KIND യാത്ര ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ് ഇത്രയും ധ്രുതഗതിയിൽ നമുക്ക് സ്വന്തമായി ഒരു കെട്ടിടവും മറ്റു സൗകര്യങ്ങളും ലഭ്യമായത്. മുന്നോട്ടുള്ള പ്രയാണത്തിലും തുടർപ്രവർത്തനങ്ങളിലും നാമോരോരുത്തർക്കും കൂടെ ചേരാം. എല്ലാ വിധ ആശംസകളും നേരുന്നു.
വി.കെ. യൂസഫ് കോരപ്ര

അസുഖങ്ങൾക്കൊപ്പം ദു:ഖങ്ങളെയും ചികിൽസിക്കുന്ന ചില പച്ചയായ മനുഷ്യർ നമുക്കിടയിൽ ഉണ്ട് . ദു:ഖത്തിന് അവർ മരുന്നൊന്നും കൊടുക്കില്ല..... പകരം ആടിയും, പാടിയും , ചിരിച്ചും , കളിച്ചും , ആശ്വസിപ്പിച്ചും മരുന്നില്ലാതെ അവരു തന്നെ സ്വയം മരുന്നാവും . അങ്ങനെ മരുന്നാവുന്ന പ്രതിഫലം ആഗ്രഹിക്കാതെ സേവനം ചെയ്യുന്ന പച്ചയായ മനുഷ്യരുടെ കൂട്ടായ്മയാണു KIND കീഴരിയൂർ അബ്ദുസമദ് കീഴരിയൂർ
അബ്ദുസമദ് കീഴരിയൂർ

Kind എന്ന പദം അന്വർത്ഥ മാക്കുന്ന രീതിയിൽ കാരുണ്യ പ്രവർത്തനം നടത്തുന്ന, അതിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്ന അബ്ദുറഹിമാൻ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, വനിതാ പ്രവർത്തകർ ഉൾപ്പെടെ മുഴുവൻ സഹോദരങ്ങളും അഭിനന്ദനം അർഹിക്കുന്നു. എന്റെ പിതൃ സഹോദരൻ മാസങ്ങളോളം രോഗശയ്യ യിൽ കിടന്നപ്പോൾ, സ്വന്തം പിതാവിനെ എന്നപോലെ പരിചരിച്ച kind കുടുംബംഗങ്ങളുടെ ആത്മാർത്ഥ മായ ത്യാഗ സന്നദ്ധത ഞങ്ങൾ അനുഭവി ച്ചറിഞ്ഞതാണ്. ഞങ്ങൾ എന്നും നന്ദിയോടെ സ്മരിക്കാറുണ്ട്. Kind ന്റെ പ്രവർത്തന ങ്ങൾക്കാവശ്യമായ സംഭാവന സ്വീകരിക്കാൻ പ്രവർത്തകരുടെ കൂടെ വീടുകൾ കയറാൻ ചിലപ്പോഴൊക്കെ എനിക്കും അവസരമുണ്ടായിട്ടുണ്ട്. ആളുകൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമ്പോൾ ആളുകളുടെ മനസ്സിൽ kind നുള്ള സ്ഥാനം മനസ്സിലാക്കാൻ കഴിഞ്ഞു. Kind ന്റെ ഗൃഹ പ്രവേശം ഉത്സവമായി നടക്കട്ടെ. സേവന തല്പരരായ സഹോദരങ്ങൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു സത്യൻ മരുതേരി.
Sathyan Marutheri

കോഴിക്കോട് ഹോസ്പിറ്റൽ നിന്ന് ഉമ്മയ്ക്ക് ഇനിയൊരു ചികിത്സയില്ല എന്ന് പറഞ്ഞപ്പോൾ വളരെ കുറഞ്ഞ ദിവസങ്ങൾ ആണെങ്കിൽ പോലും, വീട്ടിൽ വന്ന് ആഴചകളിൽ 2,3 തവണ വന്നും പിന്നീട് മരണം വരെയും കൂടെ നിന്ന kind palliative care ഭാഗമായി അതിന്റെ അണിയറയിൽ പ്രവർത്തിച്ച അംഗങ്ങൾക്ക് എന്നും സ്നേഹവും കടപ്പാടും അറിയിക്കുന്നു.🙏🏿 നമ്മുടെ നാടിനായി നിർമിച്ച Kind palliative care എന്ന സ്ഥാപനം ഉയർച്ചയിൽ എത്തികൊണ്ടിരിക്കുന്ന ഈ ഒരു അവസരത്തിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു. റഹിയ തയ്യിൽ
Rahiya Thayyil

രോഗങ്ങൾ വരാത്തവരായി ആരുമില്ല.ചില രോഗങ്ങൾ വ്യക്തികളെ മാത്രമല്ല കുടുംബത്തെയാകെ കാർന്നുതിന്നും. രോഗം എന്നത് അവനവൻ്റെ ദു:ഖവും കുടുംബത്തിൻ്റെ ബാധ്യതയും മാത്രമായിരുന്ന പഴയകാലത്ത് നിന്നും രോഗവും രോഗാവസ്ഥയും സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാകുന്ന പുതിയ കാലത്ത് സാന്ത്വന പരിചരണ - (പാലിയേറ്റിവ് ) പ്രവർത്തനങ്ങളിൽ കീഴരിയൂരിൻ്റെ കൈയൊപ്പ് ചാർത്തുകയാണ് KIND രോഗപീഢകളാൽ ഉരുകി തീരുന്ന മനുഷ്യജീവിതത്തെ സാന്ത്വനത്തിൻ്റെ കരങ്ങളാൽ ചേർത്ത് പിടിക്കുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങളുമായി KINDകീഴരിയൂർ ജനമനസ്സുകളിൽ ആർദ്രതയുടെ കൈയൊപ്പ് ചാർത്തി മുന്നേറുകയാണ്! സാന്ത്വന പരിചരണ രംഗത്ത് ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകളില്ലാതെ പരിചരണമാവശ്യമായ എല്ലാ കിടപ്പു രോഗികളിലേക്കും കടന്നു ചെല്ലുന്ന KINDകീഴരിയൂർ നാടിൻ്റെ നന്മയുടെ ദയാവായ്പായി മാറുകയാണ്!!! പുതിയ കെട്ടിടവും കൂടുതൽ ഉത്തരവാദിത്വങ്ങളുമായി KIND കൂട്ടായ്മ നാടിൻ്റെ ഒരുമയുടെ തുരുത്തായി സാന്ത്വനത്തിൻ്റെ കൈത്താങ്ങായി തീരട്ടെ!!! ആശംസകൾ ബിജു പ്രശാന്ത് പാറേമ്മൽ
Biju Prasanth

സാന്ത്വന പരിചരണം ഒരു ദ്വിമുഖ പ്രവർത്തനമാണ്. ഒരു വശത്ത് അത് രോഗിയുടെ ശാരീരികാവസ്ഥയെ എത്ര കണ്ട് മെച്ചപ്പെടുത്താമെന്ന് നോക്കുന്നു. മറുവശത്ത് രോഗിക്ക് അവരുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയുമായി പൊരുത്തപ്പെടാനും പ്രതീക്ഷകളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കാനുമുള്ള മാനസിക പിന്തുണയും നൽകുന്നു. ഈ ഉത്തരവാദിത്വം അതിൻ്റെ പൂർണാർത്ഥത്തിൽ നടപ്പിലാക്കുന്നു എന്നതാണ് കൈൻഡിനെ വ്യതിരക്തമാക്കുന്നത്. വ്യത്യസ്ഥമായ അത്തരമൊരു സാന്ത്വന പരിചരണപ്രവർത്തനം നേരിൽ കണ്ട ഉള്ളിൽ തട്ടിയ അനുഭവത്തെ കുറിച്ച് ഞാനൊരിക്കൽ എഴുതിയിരുന്നു. ക്ഷേത്രവും ക്ഷേത്രോത്സവവും ജീവശ്വാസം പോലെ കൊണ്ടു നടന്ന ഒരു വയോധികൻ പ്രായാധിക്യത്തെ തുടർന്ന് കിടപ്പു രോഗിയായി നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി. പരിചരണമേറ്റെടുത്ത കൈൻഡിൻ്റെ പ്രവർത്തകർ ഒരുത്സവകാലം അദ്ധേഹത്തിൻ്റെ മനസ്സ് വായിച്ചറിഞ്ഞ് രണ്ടു കിലോ മീറ്റർ ദൂരെയുള്ള ഉത്സവ പറമ്പിലേക്ക് എത്തിച്ചത്..... ഉത്സവ പറമ്പിലെ ആരവങ്ങൾക്കും മേളപെരുക്കങ്ങൾക്കുമൊപ്പം ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന് കരുതിയ ഉത്സവം വീണ്ടും കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം കൊണ്ട് ആ മനുഷ്യൻ്റെ കണ്ണ് നിറഞ്ഞത്.... ❣️ പുറം ലോകം കാണാതെ വർഷങ്ങളോളമായി വീട്ടിൽ ഒറ്റപ്പെട്ടു പോയ മനുഷ്യരെ തേടിയെത്തി പാട്ടു പാടി കൊടുത്തും അവർക്കൊപ്പം ചേർന്നു പാടിയും ചേർത്ത് പിടിച്ചത്....❣️ അവരുടെ ഉള്ളിലെ ഇരുളു മൂടി നിറം കെട്ടു പോയ സ്വപ്നങ്ങൾക്ക് വീണ്ടും വെളിച്ചം പകർന്നത്....❣️ അങ്ങിനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാടിൻ്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത കയ്യൊപ്പ് ചാർത്തിയ കൈൻഡിൻ്റെ പ്രവർത്തനം മാതൃകാപരമാണ്. പ്രവാസ ജീവിതം നയിക്കുന്നത് കൊണ്ട് കൈൻഡിൻ്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും മാനസിക പിന്തുണ എല്ലാ കാലത്തുമുണ്ടായിരുന്നു. സ്വന്തമായ കെട്ടിടം നാടിന് സമർപ്പിക്കുന്ന ഈ സമയത്ത് കൈൻഡിൻ്റെ പ്രവർത്തകരുടെയും നാടിൻ്റെയും സന്തോഷത്തിൽ ദൂരെ നിന്ന് ഞാനും പങ്കു ചേരുന്നു. ആശംസകളോടെ, ഇ എം സുരേഷ് (സൗദി അറേബ്യ)
EM Suresh

കൈൻഡിനൊപ്പം കൈൻഡ് പാലിയേറ്റീവ്നൊപ്പം മൂന്നാമത്തെ തവണയാണ് ഹോം കെയറിൽ വോളിണ്ടിയർ ആയി പോവുന്നത്. അമ്മയ്ക്ക് മാത്രം ക്ഷണം കിട്ടിയ കൈൻഡ് വോളിണ്ടിയർ മീറ്റിംഗിൽ ഞാൻ അങ്ങോട്ട് കേറി ചെന്നതാണ്. പുണ്യ ചിത്ര എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്നു എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. രോഗത്തിനൊപ്പമുളള യാത്രക്ക് ശേഷം ഞാനെടുത്ത വലിയ തീരുമാനമാണ് ഒപ്പമുളള ദിവസങ്ങൾ.എന്റെ സമയം മാത്രമേ എനിക്ക് കൊടുക്കാൻ പറ്റുള്ളൂ.അതിലും വലുതായി ഒരു മനുഷ്യനും ചെയ്യാനും പറ്റില്ല. ഓരോ ദിവസത്തെയും അനുഭവങ്ങൾ പലതാണ്. പല വീടുകളിൽ നിന്നും ഉളള് പൊള്ളി ഞാൻ മാറി നിന്നിട്ടുണ്ട്, ഞാൻ അനുഭവിക്കുന്ന സുഖങ്ങളിൽ ജാള്യത തോന്നിപോയിട്ടുണ്ട്, കൈകൾ പിടിച്ചു ചിരിക്കുമ്പോൾ മനസ് വല്ലാതെ നിറഞ്ഞിട്ടുണ്ട്. പോയ മൂന്നു ദിവസവും ഞാനിങ്ങനെ നോക്കി നിന്നത് സിന്ധു സിസ്റ്ററെയാണ്, അച്ഛാ.. അമ്മേ എന്ന വിളിയോടെ ഓരോ വീട്ടിലും സിസ്റ്റർ എത്തുമ്പോൾ തന്നെ ആശ്വാസം നിറയുന്നത് കാണാം, അത്രയും കരുതലുണ്ട് സിസ്റ്റർക്ക്. ഓരോ രോഗിയോടും അനുകമ്പയോടെ മാത്രം ഇടപെടുന്ന ഡോക്ടറോടും വല്ലാത്ത ബഹുമാനം തോന്നി. ശരീരം തളർന്നു പോയവർ, മരണതുല്യമായ രോഗങ്ങളോട് പോരാടുന്നവർ, പ്രായം കൊണ്ട് തീർത്തും അവശരായവർ തുടങ്ങി ഓരോ വീടും വേദനയുടെ പല രൂപങ്ങളാണ്,മനുഷ്യന്റെ നേട്ടത്തിന്, ചിരിക്ക് കൈപിടിക്കലിന്, കൂട്ടിരിപ്പിന്, വല്ലാത്തഅധശ്യ ശക്തിയുണ്ട്, അങ്ങനെ 'വേദന തിന്നുവരെ ചേർത്ത് പിടിക്കുമ്പോളല്ലേ നമ്മള് മനുഷ്യര് ആവുളളു. ഹൃദയം കൊണ്ട് ചുറ്റുമുളവരെ ചേർത്ത് പിടിക്കുന്ന കൈൻഡ് പാലിയേറ്റീവിലെ ഓരോ വോളിണ്ടിയർമാർക്കും എന്റെ സ്നേഹം.
Punnya chithra

കൈൻഡ് വെറുമൊരു പാലിയേറ്റീവല്ല. കൈൻഡ് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാഇഫ്താറിൽ പങ്കെടുത്തു. ഒരു നാടിന്റെ നൻമ വിളക്കട്ടകൾ ഒന്നിച്ച പ്രകാശിച്ചപ്പോൾ ഇഫ്താർ സായാഹ്നം പട്ടണ മനോഹരമായി സാന്ത്വന കർമങ്ങൾക്കൊപ്പം സമൂഹത്തിന്റെ മുറിവുണക്കാൻ നൽകിയ ഇഫ്താർ മരുന്ന് വിരുന്ന് കൈൻഡിനെ വേറിട്ടാതാക്കുന്നു. നല്ല സംഘാടനം, അരമ വാക്കുകളോതിയ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, ആഘോഷ ഛായയിൽ ഒത്തുചേർന്നവരുടെ മുഖങ്ങളിൽ പടർന്ന സംതൃപ്തി...... കൈൻഡിന്റെ ഭാവിയെക്കുറിച്ച ശഭസൂചകങ്ങളാണ്. സാദ് എലങ്കിൽ പ്രതീക്ഷ പാലിയേറ്റീവ് കെയർ അരിക്കുളം
Saeed Elankamal

കെയറിന്റെ ഇഫ്ത്താർ വിരുന്ന് പ്രൗഡഗംഭീരമായി നടന്നു. എന്റെ കുടുംബം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിരുന്നിൽ പങ്കു ചേരുന്നത്. അതുകൊണ്ട് ഇത് ഒരു പുതിയ അനുഭവമായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണങ്ങളാൽ നിറഞ്ഞ വേദി, കൈൻഡിന്റെ അംഗങ്ങൾ സന്തോഷത്തോടെ അതിഥികളെസ്വീകരിക്കുന്നു. അതിൽ ഒരാളാവാൻ എനിക്കും കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അടിസ്ഥാനപരമായി നമ്മളെല്ലാവരും മനുഷ്ടരാണ് എന്ന് ഓർമ്മിപ്പിക്കുന്നതിനും ആ മാനവികതലത്തിലുള്ള പാരസ്പര്യം ഊട്ടി ഉറപ്പിക്കുന്നതിനുമാണ് ഇത്തരം വേദികൾ എന്നും ഞാൻ കരുതുന്നു. തികച്ചും വ്യത്യസ്തരായ ആൾക്കാർ, വത്യസ്തമായ ആശയഗതികൾ, എങ്കിലും ഉള്ളിൽ സൗഹൃദത്തിന്റെ പൂക്കൾ വിരിയുന്നത് എത്ര വേഗമാണെന്ന് ഈ വിരുന്നിലൂടെ ഞാനാം തിരിച്ചറിയുന്നു. സ്നേഹമാണ് ഇഫ്ത്താർ സംഗമങ്ങളുടെ സന്ദേശമെന്നും കൈൻഡിന്റെ ഈ ഉദ്യമം തെളിയിക്കുന്നു. സഹജീവികളുടെ സുഖ ദുഃഖങ്ങളിൽ പങ്കാളികളായി മാറുന്ന ഈ വിശുദ്ധ റമസാനിന്റെ പറ്റണദിനങ്ങളിൽ നമുക്കൊരുമിച്ച് ആ കാരവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം. സാന്ത്വനവഴിയിൽ ടീം കൈൻഡിനൊപ്പം സ്നേഹത്തോടെ . സ്വപ്ന നന്ദകുമാർ തേമ്പൊയിൽ
Swapna nandakumar

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചരിത്ര പ്രാധാന്യമുള്ള കീഴരിയൂരിൻ്റെ നാട്ടിൽ ചുരുങ്ങിയ കാലം കൊണ്ട് മറ്റൊരു ചരിത്രം കൂടി രേഖപ്പെടുത്തുകയാണ് ദയ പാലിയേറ്റീവ് കെയറിൻ്റെ പ്രവർത്തനങ്ങൾ. ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ