Kind എന്ന പദം അന്വർത്ഥ മാക്കുന്ന രീതിയിൽ കാരുണ്യ പ്രവർത്തനം നടത്തുന്ന, അതിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്ന അബ്ദുറഹിമാൻ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, വനിതാ പ്രവർത്തകർ ഉൾപ്പെടെ മുഴുവൻ സഹോദരങ്ങളും അഭിനന്ദനം അർഹിക്കുന്നു. എന്റെ പിതൃ സഹോദരൻ മാസങ്ങളോളം രോഗശയ്യ യിൽ കിടന്നപ്പോൾ, സ്വന്തം പിതാവിനെ എന്നപോലെ പരിചരിച്ച kind കുടുംബംഗങ്ങളുടെ ആത്മാർത്ഥ മായ ത്യാഗ സന്നദ്ധത ഞങ്ങൾ അനുഭവി ച്ചറിഞ്ഞതാണ്. ഞങ്ങൾ എന്നും നന്ദിയോടെ സ്മരിക്കാറുണ്ട്. Kind ന്റെ പ്രവർത്തന ങ്ങൾക്കാവശ്യമായ സംഭാവന സ്വീകരിക്കാൻ പ്രവർത്തകരുടെ കൂടെ വീടുകൾ കയറാൻ ചിലപ്പോഴൊക്കെ എനിക്കും അവസരമുണ്ടായിട്ടുണ്ട്. ആളുകൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമ്പോൾ ആളുകളുടെ മനസ്സിൽ kind നുള്ള സ്ഥാനം മനസ്സിലാക്കാൻ കഴിഞ്ഞു. Kind ന്റെ ഗൃഹ പ്രവേശം ഉത്സവമായി നടക്കട്ടെ. സേവന തല്പരരായ സഹോദരങ്ങൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു
സത്യൻ മരുതേരി.
