കൈൻഡിനൊപ്പം
കൈൻഡ് പാലിയേറ്റീവ്നൊപ്പം മൂന്നാമത്തെ തവണയാണ് ഹോം കെയറിൽ വോളിണ്ടിയർ ആയി പോവുന്നത്. അമ്മയ്ക്ക് മാത്രം ക്ഷണം കിട്ടിയ കൈൻഡ് വോളിണ്ടിയർ മീറ്റിംഗിൽ ഞാൻ അങ്ങോട്ട് കേറി ചെന്നതാണ്.
പുണ്യ ചിത്ര എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്നു എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. രോഗത്തിനൊപ്പമുളള യാത്രക്ക് ശേഷം ഞാനെടുത്ത വലിയ തീരുമാനമാണ് ഒപ്പമുളള ദിവസങ്ങൾ.എന്റെ സമയം മാത്രമേ എനിക്ക് കൊടുക്കാൻ പറ്റുള്ളൂ.അതിലും വലുതായി ഒരു മനുഷ്യനും ചെയ്യാനും പറ്റില്ല. ഓരോ ദിവസത്തെയും അനുഭവങ്ങൾ പലതാണ്. പല വീടുകളിൽ നിന്നും ഉളള് പൊള്ളി ഞാൻ മാറി നിന്നിട്ടുണ്ട്, ഞാൻ അനുഭവിക്കുന്ന സുഖങ്ങളിൽ ജാള്യത തോന്നിപോയിട്ടുണ്ട്, കൈകൾ പിടിച്ചു ചിരിക്കുമ്പോൾ മനസ് വല്ലാതെ നിറഞ്ഞിട്ടുണ്ട്. പോയ മൂന്നു ദിവസവും ഞാനിങ്ങനെ നോക്കി നിന്നത് സിന്ധു സിസ്റ്ററെയാണ്, അച്ഛാ.. അമ്മേ എന്ന വിളിയോടെ ഓരോ വീട്ടിലും സിസ്റ്റർ എത്തുമ്പോൾ തന്നെ ആശ്വാസം നിറയുന്നത് കാണാം, അത്രയും കരുതലുണ്ട് സിസ്റ്റർക്ക്. ഓരോ രോഗിയോടും അനുകമ്പയോടെ മാത്രം ഇടപെടുന്ന ഡോക്ടറോടും വല്ലാത്ത ബഹുമാനം തോന്നി. ശരീരം തളർന്നു പോയവർ, മരണതുല്യമായ രോഗങ്ങളോട് പോരാടുന്നവർ, പ്രായം കൊണ്ട് തീർത്തും അവശരായവർ തുടങ്ങി ഓരോ വീടും വേദനയുടെ പല രൂപങ്ങളാണ്,മനുഷ്യന്റെ നേട്ടത്തിന്, ചിരിക്ക് കൈപിടിക്കലിന്, കൂട്ടിരിപ്പിന്, വല്ലാത്തഅധശ്യ ശക്തിയുണ്ട്,
അങ്ങനെ ‘വേദന തിന്നുവരെ ചേർത്ത് പിടിക്കുമ്പോളല്ലേ നമ്മള് മനുഷ്യര് ആവുളളു. ഹൃദയം കൊണ്ട് ചുറ്റുമുളവരെ ചേർത്ത് പിടിക്കുന്ന കൈൻഡ് പാലിയേറ്റീവിലെ ഓരോ വോളിണ്ടിയർമാർക്കും എന്റെ സ്നേഹം.
