കെയറിന്റെ ഇഫ്ത്താർ വിരുന്ന് പ്രൗഡഗംഭീരമായി നടന്നു. എന്റെ കുടുംബം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിരുന്നിൽ
പങ്കു ചേരുന്നത്. അതുകൊണ്ട് ഇത് ഒരു പുതിയ അനുഭവമായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണങ്ങളാൽ നിറഞ്ഞ വേദി,
കൈൻഡിന്റെ അംഗങ്ങൾ സന്തോഷത്തോടെ അതിഥികളെസ്വീകരിക്കുന്നു. അതിൽ ഒരാളാവാൻ എനിക്കും കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അടിസ്ഥാനപരമായി നമ്മളെല്ലാവരും മനുഷ്ടരാണ് എന്ന് ഓർമ്മിപ്പിക്കുന്നതിനും ആ മാനവികതലത്തിലുള്ള പാരസ്പര്യം ഊട്ടി ഉറപ്പിക്കുന്നതിനുമാണ് ഇത്തരം വേദികൾ എന്നും ഞാൻ കരുതുന്നു. തികച്ചും വ്യത്യസ്തരായ ആൾക്കാർ, വത്യസ്തമായ ആശയഗതികൾ, എങ്കിലും ഉള്ളിൽ സൗഹൃദത്തിന്റെ പൂക്കൾ വിരിയുന്നത് എത്ര വേഗമാണെന്ന് ഈ വിരുന്നിലൂടെ ഞാനാം തിരിച്ചറിയുന്നു. സ്നേഹമാണ് ഇഫ്ത്താർ സംഗമങ്ങളുടെ സന്ദേശമെന്നും കൈൻഡിന്റെ ഈ ഉദ്യമം തെളിയിക്കുന്നു. സഹജീവികളുടെ സുഖ ദുഃഖങ്ങളിൽ പങ്കാളികളായി മാറുന്ന ഈ വിശുദ്ധ റമസാനിന്റെ പറ്റണദിനങ്ങളിൽ നമുക്കൊരുമിച്ച് ആ കാരവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.
സാന്ത്വനവഴിയിൽ ടീം കൈൻഡിനൊപ്പം സ്നേഹത്തോടെ .
സ്വപ്ന നന്ദകുമാർ തേമ്പൊയിൽ
