രോഗങ്ങൾ വരാത്തവരായി ആരുമില്ല.ചില രോഗങ്ങൾ വ്യക്തികളെ മാത്രമല്ല കുടുംബത്തെയാകെ കാർന്നുതിന്നും.
രോഗം എന്നത് അവനവൻ്റെ ദു:ഖവും കുടുംബത്തിൻ്റെ ബാധ്യതയും മാത്രമായിരുന്ന പഴയകാലത്ത് നിന്നും രോഗവും രോഗാവസ്ഥയും സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാകുന്ന പുതിയ കാലത്ത് സാന്ത്വന പരിചരണ – (പാലിയേറ്റിവ് ) പ്രവർത്തനങ്ങളിൽ കീഴരിയൂരിൻ്റെ കൈയൊപ്പ് ചാർത്തുകയാണ് KIND
രോഗപീഢകളാൽ ഉരുകി തീരുന്ന മനുഷ്യജീവിതത്തെ സാന്ത്വനത്തിൻ്റെ കരങ്ങളാൽ ചേർത്ത് പിടിക്കുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങളുമായി KINDകീഴരിയൂർ ജനമനസ്സുകളിൽ ആർദ്രതയുടെ കൈയൊപ്പ് ചാർത്തി മുന്നേറുകയാണ്!
സാന്ത്വന പരിചരണ രംഗത്ത് ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകളില്ലാതെ പരിചരണമാവശ്യമായ എല്ലാ കിടപ്പു രോഗികളിലേക്കും കടന്നു ചെല്ലുന്ന KINDകീഴരിയൂർ നാടിൻ്റെ നന്മയുടെ ദയാവായ്പായി മാറുകയാണ്!!!
പുതിയ കെട്ടിടവും കൂടുതൽ ഉത്തരവാദിത്വങ്ങളുമായി KIND കൂട്ടായ്മ നാടിൻ്റെ ഒരുമയുടെ തുരുത്തായി സാന്ത്വനത്തിൻ്റെ കൈത്താങ്ങായി തീരട്ടെ!!!
ആശംസകൾ
ബിജു പ്രശാന്ത് പാറേമ്മൽ
