വി.കെ. യൂസഫ് കോരപ്ര

മനുഷ്യന് ദൈവം കനിഞ്ഞേകിയ രണ്ട് കൈകൾ അവൻ്റെ ആവശ്യങ്ങൾക്കപ്പുറം മറ്റുള്ളവരെ തലോടാനും കൂടിയാണ്. വിശമങ്ങളും ദുഃഖങ്ങളും വേദനകളും കടിച്ചിറക്കി കഴിയുന്ന നൂറുകണക്കിന് സഹോദരങ്ങൾക്ക് KIND സാന്ത്വനമേകുകയാണ് പല മേഖലകളിലൂടെ. ആർദ്രത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഒരു ലാഭേഛയും ഇഛിക്കാതെ കിടപ്പു രോഗികളുടെ പരിചരണവും മറ്റു സഹായങ്ങളും K|ND ചെയ്ത് കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് കീഴരിയൂരിലെയും പരിസര പ്രദേശവാസികളുടെയും ഹൃദയത്തിൽ കൈൻ്റ് പാലിയേ റ്റീവ് ഇടം പറ്റിക്കഴിഞ്ഞു. നിസ്വാർത്ഥവും നിസ്സീമവുമായ പ്രവർത്തനം കൊണ്ട് രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ കൈൻ്റിന് സാധിച്ചിട്ടുണ്ട്. ജാതിമത കക്ഷി രാഷ്ട്രീയത്തിന്നധീതമായി കീഴരിയൂർ ജനത ഒന്നടങ്കം ഏറ്റടുത്ത കൈൻ്റിൻ്റെ കെട്ടിട്ടോൽഘാടനം നടക്കുന്ന ഈ വേളയിൽ ഇതിൻ്റെ പ്രവർത്തകർക്കും വോളണ്ടിയർമാർക്കും നൻമകൾ നേരുന്നതോടൊപ്പം രോഗാവസ്ഥയിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞ് വരട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. മരിച്ച് കിടക്കുന്ന മൃതദേഹത്തെ കാണാൻ കാണിക്കുന്ന മിടുക്കും തിടുക്കവു ജീവിച്ചിരിക്കുമ്പോൾ കാണിച്ചാൽ എത്ര നന്നായേനെ..
ജനങ്ങളുടെ ഹൃദയത്തിലൂടെയാണ് KIND യാത്ര ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ് ഇത്രയും ധ്രുതഗതിയിൽ നമുക്ക് സ്വന്തമായി ഒരു കെട്ടിടവും മറ്റു സൗകര്യങ്ങളും ലഭ്യമായത്. മുന്നോട്ടുള്ള പ്രയാണത്തിലും തുടർപ്രവർത്തനങ്ങളിലും നാമോരോരുത്തർക്കും കൂടെ ചേരാം.

എല്ലാ വിധ ആശംസകളും നേരുന്നു.